
വൈവിധ്യമാര്‍ന്ന നടനുള്ള ദാദാ സാഹെബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (DPIFF) പുരസ്‌കാരം തെലുങ്ക് താരം അല്ലു അര്‍ജുന്‍ സ്വന്തമാക്കി. നടന് അഭിനന്ദനമറിയിച്ച് ഡിപിഐഎഫ്എഫ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പോസ്റ്റ് പങ്കുവെച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിലെ എസ് വിപി സ്റ്റേഡിയത്തില്‍ എന്‍എസ് സിഐ ഡോമിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്.
പുരസ്‌കാരത്തിന് നന്ദി അറിയിച്ച് അല്ലു അര്‍ജുന്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അവിശ്വസനീയമായ ഈ ബഹുമതി നല്‍കിയതില്‍ അല്ലു അര്‍ജുന്‍ സംഘാടകര്‍ക്ക് നന്ദി അറിയിച്ചു. ഈ വര്‍ഷത്തെ എല്ലാ വിഭാഗങ്ങളിലെയും പുരസ്‌കാര ജേതാക്കള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. പിന്തുണയും സ്‌നേഹവും നല്‍കിയ പ്രേക്ഷകരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സില്‍ (SIIMA) അല്ലു അര്‍ജന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പുഷ്പ 2- ദി റൂള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ ബഹുമതി. ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡ്‌സിലും പുഷ്പ 2 ലെ പ്രകടനത്തിന് അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയിരുന്നു. 2021 ല്‍ പുഷ്പ‑ദി റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനും അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.