
‘ദഹി ഹണ്ടി’ ആഘോഷത്തിനിടെ രണ്ട് പേർ മരിക്കുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലും താനയിലും ആണ് സംഭവം ഉണ്ടായത്. മുംബൈയിൽ പരിക്കേറ്റ 318 പേരിൽ ഒമ്പത് വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ 24പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ശ്രീകൃഷ്ണന്റെ ജന്മദിനമായ ഗോകുലാഷ്ടമി ദിനത്തോട് അനുബന്ധിച്ച് നടത്തി ആഘോഷത്തിനിടെ കനത്ത മഴയില്‍ ജനക്കൂട്ടം നിയന്ത്രണാധീതമായതായണ് അപകടത്തിനിടയാക്കിയത്.
അപകടത്തില്‍ 39 വയസുളള യുവാവും 14 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മാൻഖുർദിൽ ദഹി ഹണ്ടി കെട്ടുന്നതിനിടെ വീണ് 39 വയസ്സുള്ള ജഗ്‌മോഹൻ ശിവകിരൺ ചൗധരി എന്നായാള്‍ മരിച്ചത്. മഹാരാഷ്ട്ര നഗറിലെ തന്റെ വീടിന്റെ ഒന്നാം നിലയിലെ ജനൽ ഗ്രില്ലിൽ നിന്ന് ഒരു കയറിൽ കെട്ടിയിട്ടിരുന്ന ഹണ്ടി–തൈര് നിറച്ച മൺപാത്രം തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജഗ്മോഹൻ താഴക്ക് വീണത്. ഉടൻ തന്നെ ശതാബ്ദി ഗോവണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
English summary: Dahi Handi celebration; Two people died and around 300 were injured
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.