14 January 2026, Wednesday

മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്കാരം ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്

Janayugom Webdesk
തിരുവനന്തപുരം
February 7, 2023 7:28 pm

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്ക്കാരം ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്. ജൂണ്‍ ഒന്നിന് ജനയുഗം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, ഡോ. വിജയ് അസോസിയേഷന്‍ പുരസ്കാരം, സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ചിറയിന്‍കീഴ് പുളിയാനിക്കല്‍മഠം രാജേന്ദ്രന്റെയും ബേബിയുടെയും മകനാണ്.

പുരസ്കാരത്തിന് അര്‍ഹമായ ചിത്രം

10 മുതല്‍ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോട് (പടവ് 2023) അനുബന്ധിച്ചാണ് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്ക് പുരസ്കാരം നല്കുന്നത്. മികച്ച വാര്‍ത്താറിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്: എം മുജീബ് റഹിമാന്‍, മികച്ച പത്ര ഫീച്ചര്‍: സുജിലേഷ് എന്‍ കെ, മികച്ച ലേഖനം\ ഫീച്ചര്‍ മാസിക: ഡോ.മുഹമ്മദ് ആസിഫ് എം, മികച്ച റേഡിയോ ഫീച്ചര്‍: ശ്രീകാന്ത് കെ, മികച്ച ദൃശൃമാധ്യമ റിപ്പോര്‍ട്ട്: ശ്യാമപ്രസാദ് കെ വി, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, പ്രത്യേക പരാമര്‍ശം: ഷഹദ് റഹ്മാന്‍ കെ എം, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍: കെ മധു, മികച്ച ദൃശ്യമാധ്യമ ഡോക്യുമെന്ററി: പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ എന്നിവര്‍ക്കാണ് അവാര്‍ഡ്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.