22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ദളിത് കുട്ടി പന്തിൽ തൊട്ടു; അമ്മാവനെ മര്‍ദ്ദിച്ച് അവശനാക്കി, കൈവിരൽ വെട്ടി സവർണർ

Janayugom Webdesk
ഗാന്ധിനഗര്‍
June 7, 2023 9:27 pm

ദളിത് വിഭാ​ഗത്തിലുള്ള കുട്ടി പന്തിൽ തൊട്ടതിന്റെ പേരിൽ സവർണർ കുട്ടിയുടെ അമ്മാവന്റെ കൈവിരൽ മുറിച്ചു മാറ്റി. ​ഗുജറാത്തിലെ പത്താൻ ജില്ലയിലെ കാകോഷി ​ഗ്രാമത്തിലാണ് സംഭവം. ​ഗ്രാമവാസിയായ കീർതി പാർമറാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ഏഴു പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. കുൽ​ദീപ് സിങ് രജ്‌പുത്, ജസ്വന്ത് സിങ് രജ്‌പുത്, മഹേന്ദർ സിങ് രജ്‌പുത്, സിദ്ധരാജ് സിങ് രജ്‌പുത്, രാജ്‌ദീപ് സിങ് ദർബാർ, ചകുബ ലക്ഷ്‌മൺജി എന്നിവർക്കും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾക്കെതിരെയുമാണ് കേസ്.

പ്രതികൾ ​ഗ്രാമത്തിലെ സ്‌കൂൾ ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം. കളിക്കിടെ ദൂരേക്ക് തെറിച്ചു വീണ പന്ത് ആറു വയസുകാരനായ കുട്ടി എടുത്തു. ഇത് കണ്ട കുൽദീപ് കുട്ടിയെ ശകാരിക്കുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞ് കുട്ടിയേയും ദളിത് സമുദായത്തെയും ആക്ഷേപിക്കുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അമ്മാവനായ ധീരജ് പാർമർ ഇവരെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവരെ ഭീഷണിപ്പെടുത്തിയ കുൽദീപും സംഘവും വൈകിട്ടോടെ ആയുധങ്ങളുമായി തിരികെയെത്തി ആക്രമിക്കുകയായികുന്നു. ധീരജിന്റെ സഹോദരൻ ​കീർതിയെ ഇവർ മർദിക്കുകയും തള്ളവിരൽ മുറിച്ചു മാറ്റുകയും ചെയ്‌തു. അവശനിലയിലായ കീർതിയെ ധീരജാണ് ആശുപത്രിയിലെത്തിച്ചത്.

Eng­lish Summary:Dalit boy touch­es the ball; Sav­ernar beat his uncle and cut off his finger

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.