22 January 2026, Thursday

Related news

January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025
December 21, 2025

ബന്ധു ക്രിക്കറ്റ് പന്ത് പിടിച്ചു; ഗുജറാത്തില്‍ ദളിത് യുവാവിന്റെ കൈവിരല്‍ വെട്ടി ഗ്രാമവാസികള്‍

Janayugom Webdesk
അഹമ്മദാബാദ്
June 8, 2023 11:58 am

ഗുജറാത്തിലെ പട്ടാന്‍ ജില്ലയില്‍ ദളിത് യുവാവിന്റെ കൈവിരലുകള്‍ നാട്ടുകാര്‍ വെട്ടിയെടുത്തു. യുവാവിന്റെ ബന്ധു ക്രിക്കറ്റ് പന്ത് തൊട്ടതിനുള്ള ശിക്ഷയായിട്ടാണ് ഈ ക്രൂരത. ഞായറാഴ്ച്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു യുവാവിന്റെ ബന്ധു പന്ത് പിടിച്ചത്. തുടര്‍ന്നാണ് നാട്ടുകാര്‍ രോഷം തീര്‍ത്തത്. പട്ടാനിനെ കാകോഷി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഈ കുട്ടി ഗ്രൗണ്ടിലെ ക്രിക്കറ്റ് മത്സരം കാണാനെത്തിയതായിരുന്നു. ഈ സമയത്താണ് കുട്ടി പന്ത് എടുത്ത് നോക്കിയത്. എന്നാല്‍ പ്രതികള്‍ തുടര്‍ന്ന് രോഷാകുലരാകുകയായിരുന്നു. ഈ കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി. ജാതീയ അധിക്ഷേപവും നടത്തിയത്. കുട്ടിക്കെതിരെ ഇവര്‍ ഇത്തരം അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചത് തന്നെ ദളിത് വിഭാഗത്തെ ദേഷ്യം പിടിപ്പിക്കുക എന്ന അര്‍ത്ഥത്തിലായിരുന്നു. മനപ്പൂര്‍വം സംഘര്‍ഷത്തിനായിരുന്നു ഇവര്‍ ശ്രമിച്ചത്. ഈ കുട്ടിയുടെ അമ്മാവനായ ധീരജ് പാര്‍മര്‍ ഇത്തരം അധിക്ഷേപത്തെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഈ പ്രശ്‌നം പറഞ്ഞ് തീര്‍ത്തിരുന്നു. എന്നാല്‍ വൈകീട്ട് അക്രമി സംഘം മാരകായുധങ്ങളുമായി എത്തി പരാതിക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇയാളുടെ സഹോദരന്‍ കീര്‍ത്തിക്കും മര്‍ദനമേറ്റിട്ടുണ്ട്. കീര്‍ത്തിയുടെ കൈവിരലുകളാണ് പ്രതികള്‍ വെട്ടിയെടുത്തത്. ഗുരുതരമായി ഈ യുവാവിന് പരിക്കേറ്റിട്ടുണ്ട്.ഏഴോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

eng­lish sum­ma­ry; Dalit man’s fin­ger chopped off in Gujarat after his nephew touch­es crick­et ball

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.