12 February 2026, Thursday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ടിന്നറൊഴിച്ച് തീകൊളുത്തി; യുവാവ് അറസ്റ്റില്‍

Janayugom Webdesk
ജയ്പൂര്‍
April 8, 2023 4:22 pm

രാജസ്ഥാനില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. ബാർമറിലെ പച്ച്പദ്രയിലാണ് സംഭവം. 44കാരിയായ യുവതിക്ക് നേരെ ഷക്കൂർ ഖാൻ(30) ടിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബലോത്രയിലെ നഹത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് ജോധ്പൂരിലേക്ക് മാറ്റി. 

വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയും വിവരം പുറത്തറിയുമെന്ന് ഭയന്നതോടെ ടിന്നര്‍ ഒഴിച്ച് തീകൊളുത്തി രക്ഷപ്പെട്ടതായി യുവതി പൊലീസിനോട് പറ‍ഞ്ഞത്. അതേസമയം പ്രതിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ദളിത് വിഭാഗം പൊലീസ് സ്‌റ്റേഷനില്‍ പ്രകടനവുമായെത്തി. ഐപിസി പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് ഷക്കൂർ ഖാനെ കസ്റ്റഡിയിലെടുത്തു.

Eng­lish Summary;Dalit woman raped and set on fire The youth was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.