രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട്ടിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിലുള്ളവർ ആദ്യമായി ആരാധന നടത്തി. സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തില്‍ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ദളിത് വിഭാഗത്തിന് പ്രവേശനം ലഭിച്ചത്. വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ആരാധന നടത്താൻ പ്രദേശത്തെ ദളിത് വിഭാഗക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി.
എന്നാൽ ക്ഷേത്ര ഭരണ സമിതി ആരാധനയ്ക്ക് അനുമതി നൽകിയില്ല. ക്ഷേത്രത്തിൽ കയറാൻ ചിലർ ശ്രമിച്ചത്, പ്രദേശത്ത് വലിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചു. ആറു മാസം മുൻപാണ് ക്ഷേത്രപ്രവേശനത്തിനായി പ്രദേശത്തുകാർ നിരന്തര സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ, കലക്ടറുടെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ ചേരുകയും ഒടുവിൽ അനുമതി നേടിയെടുക്കുകയുമായിരുന്നു. ഇന്നലെ പ്രദേശത്തെ നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രവും പരിസരവും.
English Summary: Dalits enter 200-yr-old temple in TN’s
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.