നിരാഹാരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാത്തതില്‍ പഞ്ചാബ് സർക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. 31ന് മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി അന്ത്യശാസനം നല്‍കി. ദല്ലേവാളിന് ചികിത്സാ സഹായം നല്‍കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും കോടതി വിമര്‍ശിച്ചു. സാഹചര്യം വഷളാക്കിയതിനും മുൻ വിധികൾ പാലിക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി ഒരു മാസത്തിലധികമായി ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ നിരാഹാര സമരമിരിക്കുന്ന ദല്ലേവാളിന്റെ ആരോഗ്യനില വഷളായി തുടരുകയാണ്. കർഷകര്‍ ശക്തമായി എതിർക്കുന്നതുകൊണ്ടാണ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തതെന്ന് പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. മിനിമം താങ്ങുവില നിയമപരമാക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.