
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന് ഭയമാണെന്ന തെറ്റായ സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് സ്പിന്നര്‍മാരിലൊരാളായ കനേരിയ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം പരിഗണിച്ച് ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ബഹിഷ്‌കരണത്തില്‍ യുക്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഗ്രൂപ്പ് ഘട്ടത്തില്‍ ബഹിഷ്‌കരിക്കാം. എന്നാല്‍ നാളെ സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍, അന്നും കളിക്കില്ലെന്ന് പറഞ്ഞ് കിരീടം ഇന്ത്യയ്ക്ക് വിട്ടുനല്‍കുമോ. മൈതാനത്തിറങ്ങി പോരാടി വിജയിക്കുകയാണ് വേണ്ടത്. അതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ബംഗ്ലാദേശിനെ പിന്തുണയ്ക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്ന് പാകിസ്ഥാന്‍ കരുതുന്നുണ്ടാകാം. എന്നാല്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തം ക്രിക്കറ്റിന്റെ വളര്‍ച്ചയിലാണ് അവര്‍ ശ്രദ്ധിക്കേണ്ടതെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.