10 December 2025, Wednesday

ഡാർവിൻ ന്യൂനെസ് അൽ ഹിലാലിലേക്ക്

Janayugom Webdesk
റിയാദ്
August 10, 2025 9:18 am

ലിവർപൂൾ താരം ഡാർവിൻ ന്യൂനെസ് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലുമായി കരാര്‍ ഉറപ്പിച്ചു. 46.3 മില്യൺ പൗണ്ടിന്റെ (ഏകദേശം അഞ്ഞൂറ്റി നാൽപ്പത്തി അഞ്ച് കോടി രൂപ) കരാറിലാണ് 26 കാരനായ ഉറുഗ്വേ താരം ഒപ്പുവെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ജൂണിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയിൽ നിന്നാണ് ന്യൂനെസ് ലിവർപൂളില്‍ ചേരുന്നത്.

പ്രീമിയർ ലീഗിൽ ലിവർപൂളിനായി സമ്മിശ്ര പ്രകടനമാണ് ന്യൂനെസ് കാഴ്ചവെച്ചത്. ടീമിനായി ചില മികച്ച നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും, ഫസ്റ്റ് ചോയ്‌സ് സെന്റർ ഫോർവേഡായി സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ലിവർപൂളിനായി 143 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടിയ ന്യൂനെസ് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ ടീമിൻ്റെ ഭാഗമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.