5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 24, 2026
February 21, 2026
February 19, 2026
February 18, 2026
February 17, 2026
February 16, 2026
February 12, 2026
February 11, 2026

മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയം; 15 സ്ത്രീകളെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ

Janayugom Webdesk
മുംബൈ
February 20, 2025 12:24 pm

വിവാഹ വെബ്‌സൈറ്റുകൾ വഴി പരിചയപ്പെട്ട് 15ലധികം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഹിമാൻഷു യോഗേഷ്ഭായ് പഞ്ചൽ(26) അറസ്റ്റിലായത്. സൈബർ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് സ്ത്രീകളെ വശീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ വ്യാജ പ്രൊഫൈലിൽ താൻ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെന്നും നിരവധി സ്വത്തുക്കളുടെ ഉടമയാണെന്നും പരാമർശിച്ചിരുന്നു. പ്രതി യുവതികളെ വസായ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലേക്ക് ക്ഷണിക്കുകയും വ്യാജ വജ്രാഭരണങ്ങൾ സമ്മാനമായി നൽകുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

31 വയസ്സുള്ള ഒരു സ്ത്രീ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. ഒരു മാട്രിമോണിയൽ ‌സൈറ്റിലൂടെയാണ് ഇയാളെ പരിചയപ്പെടുന്നതെന്നും തനിക്ക് വ്യാജ വജ്രമാല സമ്മാനമായി നൽകി വിശ്വാസം നേടിയെടുക്കുകയും ചെയ്തതായി യുവതി അവകാശപ്പെട്ടു. വസായിലും അഹമ്മദാബാദിലുമുള്ള രണ്ട് ഹോട്ടലുകളിൽ അയാൾ തന്നെ ബലാത്സംഗം ചെയ്തതായി അവർ പറഞ്ഞു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.