21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

ആണ്‍സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി: മരുമകള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2023 3:15 pm

ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. ഡല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ(72) ഭാര്യ വീണ(68) എന്നിവരെയാണ് മരുമകള്‍ മോണിക്ക കൊലപ്പെടുത്തിയത്. മോണിക്കയുടെ ആണ്‍സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും സംഭവത്തിന് ശേഷം ഇവര്‍ ഒളിവില്‍പ്പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിട്ട. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ രാധേശ്യാമിനെയും ഭാര്യ വീണയെയും തിങ്കളാഴ്ച രാവിലെയാണ് ഗോകുല്‍പുരിയിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. 

ഇരുനില വീടിന്റെ താഴത്തെനിലയിലാണ് വയോധിക ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് രാധേശ്യാമിന്റെ പുരയിടത്തിന്റെ ഒരുഭാഗം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ അഡ്വാന്‍സ് തുകയായി നാലുലക്ഷം രൂപയും ലഭിച്ചു. ദമ്പതിമാര്‍ കൊല്ലപ്പെട്ടദിവസം ഈ പണവും കിടപ്പുമുറിയില്‍നിന്ന് നഷ്ടമായിരുന്നു. രാധേശ്യാമിന്റെ മകന്‍ രവിയും ഭാര്യ മോണിക്കയും ഇവരുടെ മകനും വീട്ടിലെ ഒന്നാംനിലയിലാണ് കിടന്നിരുന്നത്. ഞായറാഴ്ച രാത്രിയാണ് കൃത്യം നടന്നതെങ്കിലും തങ്ങള്‍ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് താന്‍ മാതാപിതാക്കളെ അവസാനമായി കണ്ടതെന്നും മകന്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരുമകളായ മോണിക്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് മോണിക്കയുടെ ആണ്‍സുഹൃത്തും കൂട്ടാളിയും ഇവരുടെ വീട്ടിലെത്തിയിരുന്നു. രാത്രി വീട്ടിലെത്തിയ ഇരുവരെയും വീടിന്റെ ടെറസിലേക്ക് മോണിക്ക കൊണ്ടുപോയി. ഭര്‍തൃമാതാപിതാക്കള്‍ കിടപ്പുമുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് വരെ ഇരുവരും ഇവിടെ ഒളിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെ എല്ലാവരും ഉറങ്ങാന്‍ പോയെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രതികള്‍ മുറിയിലെത്തി ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

മോണിക്കക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറ‍ഞ്ഞു.

Eng­lish Sum­ma­ry: Daugh­ter-in-law arrest­ed for killing hus­band’s father and moth­er with the help of her boyfriend

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.