18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

നിധി കണ്ടെത്താന്‍ മകളെ ബലി നല്‍കാന്‍ ശ്രമം: പിതാവ് ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
April 27, 2022 4:45 pm

നിധി കണ്ടെത്താനായി 18 കാരിയായ മകളെ ബലി നല്‍കാന്‍ ശ്രമിച്ച പിതാവ് ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റിലായി. തിങ്കളാഴ്ചയാണ് സംഭവം. ബാബുൽഗാവ് തഹസിൽ നടന്ന സംഭവത്തിൽ ഇരയുടെ പിതാവിനെയും ഒരു തന്ത്രിയെയും മറ്റ് ഏഴ് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ട് പെൺമക്കളുള്ള പ്രതികളിലൊരാൾ മൂത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് ദിലീപ് ഭുജ്ബൽ പാട്ടീൽ പറഞ്ഞു.
പഠനത്തിനായി ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി അടുത്തിടെയാണ് മദ്‌നി ഗ്രാമത്തിലുള്ള തന്റെ വീട്ടിൽ വന്നത്. കുട്ടിയുടെ പിതാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ താന്ത്രിക ചടങ്ങുകൾ നടത്തുകയും ഏപ്രിൽ 25 ന് മകളെ സംസ്കരിക്കാൻ വീട്ടിൽ ഒരു കുഴി കുഴിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Daugh­ter sac­ri­ficed to find trea­sure: Nine arrest­ed, includ­ing father

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.