ബേട്ടി ബച്ചാവോ എന്നു പറഞ്ഞാല്‍ ബിജെപി നേതാക്കളുടെ പെണ്‍മക്കളെ രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ശക്തിപ്പെടുത്തുക എന്നാണ് മോഡി ലക്ഷ്യം വെയ്ക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണപാണ്ടേ പാലക്കാട്ട് പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 98ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോട്ടമെെതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാന, യുപി, മണിപ്പൂര്‍ തുടങ്ങി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അവര്‍ സ്വന്തം പെണ്‍കുട്ടികളെ ശക്തിപ്പെടുത്തുന്നതിനാണ് ബേഡി ബച്ചാവോ ഉപയോഗിക്കുന്നത്. സകലതും ഇറക്കുമതി ചെയ്ത് സാമ്പത്തിക രംഗം തകര്‍ക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദാനിക്കും അംബാനിക്കും വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെന്നും രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും പീഡനം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ഇപ്പോള്‍ ദേശീയത പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
സര്‍ക്കാരിനെ വിമര്‍ശിച്ചവരെ മുഴുവന്‍ ദേശ ദ്രോഹികളാക്കുന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ അധപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എം പി മാരെ പുറത്താക്കിയത് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്സി അംഗം വി ചാമുണ്ണി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജന്‍ കുനിശ്ശേരി, ടി സിദ്ധാര്‍ത്ഥന്‍, സുമലതാ മോഹന്‍ദാസ്, ഒകെ സെയ്തലവി, മുതിര്‍ന്ന അംഗം കെ ഇ ഇസ്മയില്‍, ജില്ലാ അസി സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: Daughters and children, for the daughters of BJP leaders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.