2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

മകളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചു;പിതാവിനെതിരെ പരാതി

Janayugom Webdesk
കര്‍ണാടക
July 13, 2024 9:19 pm

18 വയസ്സുള്ള തന്റെ മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതിയുമായി സ്ത്രീ രംഗത്തെത്തി. പിതാവിന്റെ ഇത്തരം പ്രവര്‍ത്തികളെത്തുടര്‍ന്ന് കുട്ടി ഫിനോയില്‍ കുടിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉഡുപ്പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും പരാതിയില്‍ പറയുന്നു.

തീര്‍ത്ഥഹള്ളിയിലുള്ള ഒരു ബന്ധുവുമായി കുട്ടി പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ പിതാവ് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്. ഇയാള്‍ കുട്ടിയുടെ കാമുകനെ വീട്ടില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയും അയാളുടെ ഫോണിലുണ്ടായിരുന്ന എല്ലാ സ്വകാര്യ വീഡിയോകളും ഡൗണ്‍ലോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

അതിന് ശേഷം ഇയാള്‍ ഭാര്യയെയും മകളെയും മര്‍ദ്ദിക്കുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ തന്റെ സ്വകാര്യ വീഡിയോകള്‍ കണ്ട കുട്ടി മാനസികമായി തളരുകയും ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.

Eng­lish Summary;Daughter’s obscene videos cir­cu­lat­ed; com­plaint against father

You may also likethis video

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.