4 December 2024, Wednesday
KSFE Galaxy Chits Banner 2

കുട്ടികള്‍ക്കായി ഡേകെയര്‍ സെന്ററും മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലംഗ് സെന്ററും; നികുഞ്ജം നാളെ തുടങ്ങുന്നു

Janayugom Webdesk
നെയ്യാറ്റിന്‍കര
May 24, 2022 4:57 pm

ഒരു വയസുമുതല്‍ നാല് വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കായി ഡേ കെയര്‍ സെന്ററും വാര്‍ധക്യത്തെ ആസ്വാദ്യകരമാക്കുന്നതിനുള്ള കൗണ്‍സിലിങ്ങും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന നികുഞ്ജം ഡേ കെയര്‍ ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍ നാളെ യാഥാര്‍ത്ഥ്യമാകുന്നു. നെയ്യാറ്റിന്‍കര റയില്‍വേസ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന നികുഞ്ജത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ നടക്കും.
നാല് വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് മാതൃസമാനമായ സംരക്ഷണം, ജീവിത സായാഹ്നത്തില്‍ പകല്‍ ഒറ്റപ്പെട്ട് പോകുന്ന മുതിര്‍ന്നവര്‍ക്ക് ഒരു പകല്‍വീട്, പഠന- സ്വകാര്യ വൈകല്യങ്ങള്‍ക്ക് കൗണ്‍സിലിങ് എന്നീ സേവനങ്ങള്‍ നികുഞ്ജത്തില്‍ ലഭ്യമാകും. ഇതിനുപുറമെ മാനസിക പിരിമുറുക്കം, ലക്ഷ്യബോധമില്ലായ്മ, പേടി, കുടംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഫാമിലി കൗണ്‍സിങ്ങും നല്‍കുന്നു.

Eng­lish Sum­ma­ry: Day­care cen­ter for chil­dren and coun­sel­ing cen­ter for adults; Nikun­jam starts tomorrow

You may like this video also

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.