തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മൂന്ന് നിലകളിലായാണ് തീപിടിത്തം. താഴത്തെ നിലയിൽ ആരംഭിച്ച തീ ഒന്നും രണ്ടും നിലകളിലേക്ക് പടരുകയായിരുന്നു. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.
ഫയർഫോഴ്‌സിന്റെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 650 കോടിയോളം രൂപ ചെലവിൽ നിർമിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം നേരത്തെ തെലങ്കാന‑ആന്ധ്രപ്രദേശ് ജോയിന്റ് സെക്രട്ടേറിയറ്റ് പ്രവർത്തിച്ചിരുന്ന അതേ ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫെബ്രുവരി 17ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടമുണ്ടായത്. തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
English Summary: Days away from inauguration: Fire breaks out in Telangana Secretariat complex
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.