
കെഎസ്‌ഇബിക്ക് വൈദ്യുതി നൽകാമെന്ന് ഡിബി പവറും അഡാനി പവറും. 500 മെഗാവാട്ടിന്റെ ടെണ്ടറിൽ പങ്കെടുത്ത ഇരു കമ്പനികളും 6.88 രൂപക്ക് 403 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. റെഗുലേറ്ററി കമ്മിഷനാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ടെണ്ടറില്‍ അഡാനി പവർ യൂണിറ്റിന് 6.90 രൂപയും ഡിപി പവർ 6.97 രൂപയുമാണ് ആവശ്യപ്പെട്ടത്.
കെഎസ്ഇബി അധികൃതർ നടത്തിയ ചർച്ചയിൽ 6.88 രൂപയായി കുറയ്ക്കാൻ ഇരു കമ്പനികളും തയ്യാറായി. 200 മെഗാവാട്ട് വാങ്ങാൻ ബോര്‍ഡ് ക്ഷണിച്ച ഹ്രസ്വകാല കരാര്‍ ഇന്ന് തുറക്കും. നവംബർ വരെ വൈദ്യുതി നൽകാനാണ് ഈ ടെണ്ടർ. ഇതിനുപുറമെ മഴ ശക്തമാകുമ്പോൾ മടക്കി നൽകുംവിധം സ്വാപ്പിങ് വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെണ്ടറും ക്ഷണിച്ചിരുന്നു. ഇത് അടുത്ത ദിവസം തുറക്കും.
English Summary: DB, Adani to supply power to KSEB
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.