പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസുമായി ഡിസിസി ജനറൽ സെക്രട്ടറി. സംഭവം വിവാദമായപ്പോൾ സ്റ്റാറ്റസ് മുക്കി. കെ സുധാകരന്റെ അടുത്ത അനുയായിയായ കണ്ണൂര്‍ ഡിസിസി ജില്ലാ ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ ടി ആണ് സതീശനെ പരിഹസിച്ച് സ്റ്റാറ്റസ് ഇട്ടത്.
‘നേതാവേ അടുത്ത വിഷയം’ എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്നതായും ‘ഒരു നിശ്ചയവുമില്ല മനോരമയില്‍ ഒന്നും വന്നില്ല’ എന്ന് വിഡി സതീശന്‍ മറുപടി പറയുന്നതായുമുള്ള ഇരുവരുടെയും ചിത്രം ഉള്‍പ്പെടുന്ന കാര്‍ഡാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ രീതിയില്‍ കോൺഗ്രസിൽ വിവാദമാകുകയും ചെയ്‌തു. താന്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിന് തിരുവനന്തപുരത്ത ഒരു പത്രപ്രവര്‍ത്തകന്‍ അയച്ച കമന്റ് സ്റ്റാറ്റസായി അബദ്ധത്തില്‍ വന്നതാണ് വാര്‍ത്തയ്ക്ക് ആധാരമായതെന്നും കുട്ടികള്‍ ഫോണെടുത്ത് കളിച്ചപ്പോള്‍ സ്റ്റാറ്റസായി പോസ്റ്റര്‍ വരികയായിരുന്നു വിശദീകരിച്ചു ജയകൃഷ്ണൻ തടിതപ്പി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.