4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 26, 2026

” മേയർ പദവിക്കായി ഡിസിസി നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു; സസ്‌പെന്‍ഷന്‍ വായടപ്പിക്കാന്‍ വേണ്ടി, ”; ഗുരുതര ആരോപണങ്ങളുമായി ലാലി ജെയിംസ്

Janayugom Webdesk
തൃശൂർ
December 27, 2025 11:02 am

തൃശൂർ മേയർ പദവിക്കായി ഡിസിസി നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി ജെയിംസ്. തനിക്കെതിരായ സസ്‌പെന്‍ഷന്‍ വായടപ്പിക്കാന്‍ വേണ്ടിയാണെന്നും അവർ പറഞ്ഞു. മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിക്കെതിരായ നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല, വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടത്. സസ്പെൻഡ് ചെയ്തതിൽ ഭയന്നു താൻ ഓടിപ്പോകില്ലെന്നും ലാലി പറഞ്ഞു. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നു താൻ പറഞ്ഞുവെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.