15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 3, 2025
March 3, 2025
February 4, 2025
February 4, 2025
February 4, 2025
January 31, 2025
January 16, 2025
January 12, 2025
January 8, 2025
January 6, 2025

ഡി ഹണ്ട് ലഹരി വേട്ട; തൃശൂരില്‍ 14 ദിവസത്തിനുള്ളിൽ പിടികൂടിയത് 312 പ്രതികളെ

Janayugom Webdesk
തൃശൂര്‍
September 4, 2024 1:16 pm

ഡി ഹണ്ടിൻെറ ഭാഗമായി തൃശൂർ സിറ്റിയിൽ പതിനാല് ദിവസത്തെ പരിശേധനയിൽ രജിസ്റ്റര്‍ ചെയ്തത് 305 കേസുകള്‍. ഇതിലുള്‍പ്പെട്ട 313 പ്രതികളില്‍ 312 പേരെയും അറസ്റ്റ് ചെയ്തു. ഈ പ്രതികളിൽ ഇതരസംസ്ഥാനത്തനിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിലെ പ്രധാനികളും ഉൾപ്പെടുന്നു. 

സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക്ക് ഡ്രഗ്സ് വേട്ടയും ഒല്ലൂർ പോലീസിൻെറ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഈ കേസിൽ ഡ്രഗ്സ് നിർമ്മാണ ലാബ് കണ്ടെത്തുകയും സുപ്രധാന കണ്ണികളായ പ്രതികളെ പിടികൂടി എന്നതും സിറ്റി പോലീസിൻെറ ഏറ്റവും വലിയ നേട്ടമാണ്. ഓണവുമായി ബന്ധപെട്ട് ലഹരിവേട്ട തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.