
മൃതദേഹങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്ന് കേസിലെ സാക്ഷി. കേസുമായി ബന്ധപ്പെട്ട് എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതിന് ശേഷം കേസിലെ സാക്ഷി ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍. നൂറിലധികം മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ഇദ്ദേഹത്തിന്റെ സാക്ഷിമൊഴിയെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. സാക്ഷിയുള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സ്ഥിരമായി കാടിനുള്ളില്‍ കുഴിച്ചിട്ടിരുന്നത്. ഇതിന് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക നിര്‍ദേശങ്ങളോ രേഖകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ കുഴിച്ചിടേണ്ടത് സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും നല്‍കിയിരുന്നത് ക്ഷേത്രത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നായിരുന്നു. പഞ്ചായത്തില്‍ നിന്ന് ഒരിക്കല്‍പോലും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശവപ്പറമ്പിലൊന്നുമല്ല മൃതദേഹങ്ങള്‍ കുഴിച്ചിടുക. കാടിനുള്ളിലും പഴയ റോഡുകളിലും പുഴയുടെ തീരത്തുമാണ് മൃതദേഹങ്ങള്‍ മണ്ണിട്ടുമൂടുന്നത്. ഒരു സ്ത്രീയെ ബാഹുബലി കുന്നില്‍ സംസ്കരിച്ചു, 70 മൃതദേഹങ്ങള്‍ നേത്രാവതി സ്നാനഘട്ടിന് സമീപവും കുഴിച്ചിട്ടു. പ്രദേശവാസികള്‍ പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഇടപെടാറില്ല. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. എന്നാലും ചില മൃതദേഹങ്ങളില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെയും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെയുമൊക്കെ ലക്ഷണങ്ങളുണ്ടായിരുന്നു, കുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മണ്ണൊലിപ്പ്, കാടിന്റെ വളര്‍ച്ച, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയൊക്കെ കാരണം പല പ്രദേശങ്ങളും തിരിച്ചറിയാന്‍ കഴിയുന്നില്ല. നേരത്തെ അവിടെ പഴയ ഒരു റോഡ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എസ്ഐടിയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ എസ്ഐടിക്ക് തന്നില്‍ വിശ്വാസമില്ലെന്നുമാണ് സാക്ഷി അഭിമുഖത്തില്‍ പറഞ്ഞത്. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും കുഴിച്ചിട്ട എനിക്ക് മൃതദേഹങ്ങള്‍ അക്കാര്യത്തില്‍ ഉറപ്പുണ്ടെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ തെരച്ചിലില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ കൊല്ലപ്പെട്ടതിന്റെ തലേദിവസവും തനിക്ക് ഫോണ്‍ വന്നിരുന്നുവെന്നും അവധിക്ക് നാട്ടില്‍ പോയതിന് വഴക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. അസ്ഥികൂടങ്ങളാണ് ദിവസവും സ്വപ്നം കാണുന്നത്. പേരറിയാത്ത മൃതദേഹങ്ങള്‍ എന്നെ വേട്ടയാടുകയാണ്. എനിക്ക് ആ അവശിഷ്ടങ്ങള്‍ തിരിച്ചെടുത്ത് ശേഷക്രിയ ചെയ്യണം. എനിക്ക് കുറ്റബോധമുണ്ട്. അതുകൊണ്ടാണ് ഞാന്‍ രണ്ട് പതിറ്റാണ്ടിന് ശേഷം പരാതിയുമായി തിരിച്ചെത്തിയത്. ക്ഷേത്രത്തിനെതിരല്ല, എന്റെ മനസാക്ഷിക്ക് വേണ്ടിയാണ്. ഇതൊക്കെ പൂര്‍ത്തിയാക്കി എനിക്ക് എന്റെ വീട്ടിലേക്ക് മടങ്ങണമെന്നും അദ്ദേഹം അഭിമുഖത്തിന്റെ അവസാനത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.