17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 15, 2025
February 8, 2025
January 22, 2025
December 20, 2024
September 25, 2024
September 21, 2024
July 18, 2024
December 16, 2023
November 3, 2023

കാണാതായ വൃദ്ധയുടെ മൃ തദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2023 11:50 am

ഡല്‍ഹിയില്‍ നന്ദ് നഗറിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിനുള്ളിൽ നിന്നും ദുര്‍ഗന്ധം ഉണ്ടായത് മൂലം നാട്ടുകാരും ബന്ധുക്കളും പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് മതൃദേഹം കണ്ടെത്തിയത്.

ഡിസംബര്‍ 10നാണ് 60 വയസുള്ള ആശാ ദേവിയെ കാണാതാകുന്നത്. ഡിസംബര്‍ 13 ന് അവരുടെ മകന്‍ മഹാവീര്‍ സിംഗ് (33) നന്ദ് നഗ്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വാടകക്കാരില്‍ നിന്ന് വാടക വാങ്ങാന്‍ നന്ദ് നഗരിയില്‍ ഇവര്‍ പോയിരുന്നുവെന്നും പിന്നീട് കാണാതാവുകയായിരുന്നുവെന്ന് മകൻ പൊലീസിന് നൽകിയ പരാതി.

വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ താഴത്തെ നിലയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് താഴത്തെ നിലയിലുള്ള ആശാ ദേവിയുടെ കിടപ്പ് മുറിയിൽ നിന്നും ആശാ ദേവിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Eng­lish Sum­ma­ry; Dead body of miss­ing old woman wrapped in plastic
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.