ഇടുക്കി, അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ ആയിരുന്നു മൃദേഹം. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണു നവജാത ശിശുവിന്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ രാജാക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ തെരച്ചിലിൽ ജാർഖണ്ഡ് സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് കണ്ടെത്തുകയായിരുന്നു.ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസം തികയാതെയാണ് കുട്ടി ജനിച്ചതെന്നും ഇതോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ഇവർ നൽകിയ മൊഴി.
കുഞ്ഞിൻറെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.