11 January 2026, Sunday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 2, 2026

തിരുവല്ലയില്‍ പുഴയോരത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം

Janayugom Webdesk
തിരുവല്ല
August 13, 2023 9:01 am

തിരുവല്ല പുളിക്കീഴ് ജംഗ്ഷനില്‍ ആറ് മാസം പ്രായം തോന്നുന്ന പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുഴയോരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പുഴയോരത്തോട് ചേര്‍ന്ന ചതുപ്പുനിലത്താണ് ജഡം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തില്‍ ഡയപ്പര്‍ ധരിപ്പിച്ചിരുന്നു. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അടുത്തുള്ള വ്യാപാരി ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഒരു ചാക്ക് കണ്ടെത്തിയിട്ടുണ്ട്. മൃതശരീരം സ്ഥലത്ത് എങ്ങനെയെത്തിയെന്നതടക്കമുള്ള പരിശോധനയിലാണ് പൊലീസ്. സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നാണ് നിഗമനം.

Eng­lish sum­ma­ry; Dead body of six-month-old baby found on riv­er bank in Thiruvalla

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.