23 January 2026, Friday

Related news

January 17, 2026
December 6, 2025
December 1, 2025
November 30, 2025
October 14, 2025
October 11, 2025
September 24, 2025
September 23, 2025
August 24, 2025
August 4, 2025

ചാലിയാർ പുഴയിൽ ചാടിയ നവദമ്പതികളില്‍ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
ചാലിയാർ
July 3, 2023 6:41 pm

ചാലിയാർ പുഴയിൽ ചാടിയ നവദമ്പതികളില്‍ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിന്റെ (31) മൃതദേഹമാണ് കണ്ടെത്തിയത്. ഫറോക്ക് പുതിയ പാലത്തില്‍ നിന്നാണ് ജിതിനും ഭാര്യ വർഷയും പുഴയിൽ ചാടിയത്. വർഷയെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു.

സംഭവസമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവറാണ് ദമ്പതികള്‍ പുഴയിൽ ചാടുന്നത് കണ്ട് രക്ഷപ്പെടുത്തിയത്. രാമനാട്ടുകര ഭാഗത്തു നിന്നു നഗരത്തിലേക്കു പോകുന്ന വഴിയിലാണ് ലോറി ഡ്രൈവര്‍ അപകടം നേരില്‍ കാണുന്നത്. ഉടൻ ലോറി പാലത്തില്‍ നിര്‍ത്തിയ ഡ്രൈവര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കയര്‍ എറിഞ്ഞു നല്‍കുകയായിരുന്നു. വര്‍ഷയ്ക്ക് ഇതില്‍ പിടിക്കാനായെങ്കിലും ഭര്‍ത്താവ് ജിതിനു പിടികിട്ടിയില്ല. തുടർന്ന് ജിതിനായി വിവിധ രക്ഷാസേനകളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Eng­lish Sum­ma­ry: dead body of young man who jumped with wife found in-chaliyar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.