13 February 2026, Friday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

കോട്ടയത്ത് പാറക്കുളത്തിൽ നിന്ന് പുറത്തെടുത്ത കാറിനുള്ളിൽ മൃതദേഹം

Janayugom Webdesk
കോട്ടയം
December 29, 2023 1:03 pm

കോട്ടയം കാണക്കാരയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് കാര്‍ കണ്ടെത്തിയത്.

കാറിന്റെ ഒരു ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. കോട്ടയം മെഡിക്കൽ കോളജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് നിഗമനം.

അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Eng­lish Sum­ma­ry: dead body was found in an aban­doned car from kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.