8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 6, 2026
February 26, 2026
February 23, 2026
February 22, 2026
February 21, 2026
February 20, 2026
February 18, 2026
February 13, 2026

കോട്ടക്കലിൽ ചത്ത കോഴികളെ വിൽക്കാൻ വെച്ച ചിക്കൻ സ്റ്റാൾ നഗരസഭ പൂട്ടിച്ചു

Janayugom Webdesk
മലപ്പുറം
March 8, 2026 4:06 pm

മലപ്പുറം കോട്ടക്കലില്‍ ചത്ത കോഴികളെ വില്‍പനയ്ക്കായി സൂക്ഷിച്ച ചിക്കന്‍ സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചു. ഇന്ത്യനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് അധികൃതരുടെ റെയിഡിലൂടെ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തിയത്. ചത്ത കോഴികളെ ഇവിടെ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അധികൃതരുടെ മിന്നല്‍ പരിശോധന.

ഏകദേശം 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന കോഴികളെ ചത്ത നിലയിലാണ് കണ്ടെത്തിയത്. ഇതില്‍ പലതും പുഴുവരിച്ചും ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുമായിരുന്നു. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിച്ചത്. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും ഹോട്ടലുകളിലും ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar