13 December 2025, Saturday

സാമ്പാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ അടപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 22, 2024 5:52 pm

തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. സംഭവത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാന്റീന്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി താത്കാലികമായി കാന്റീന്‍ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിന് ശേഷം മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.