
ഉത്തർ പ്രദേശിലെ ഹാപൂരിലുള്ള രാമ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കും സ്റ്റാഫിനുമായി വിളമ്പിയ വെജിറ്റബിൾ കറിയില്‍ ചത്ത എലിയെ കണ്ടെത്തി. മാധ്യമ പ്രവർത്തകനായ യൂസുഫ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് യൂസുഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കൽ കോളജിലെ കാന്റീനാണ് ദൃശ്യങ്ങളിലുള്ളത്. വെജിറ്റബിൾ കറിയിൽ നിന്ന് ലഭിച്ച ചത്ത എലിയെ പുറത്തെടുത്ത് വെച്ചതായും കാണാം. കറിയിൽ പച്ചക്കറികൾ ഒന്നും കാണാനില്ലെന്നും പകരം എലിയെയാണ് പാചകം ചെയ്തിരിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. സംഭവത്തില്‍ ഇതുവരെ പോലീസ് നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.
english summary; Dead rat in curry served in medical college canteen; Media worker shared the video
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.