22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 1, 2024
November 29, 2024
November 22, 2024
November 21, 2024
November 18, 2024
November 18, 2024
November 15, 2024
October 15, 2024
October 9, 2024

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികള്‍ ആശുപത്രിയില്‍

Janayugom Webdesk
ബീഹാര്‍
May 28, 2023 12:22 pm

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ബീഹാറിലെ അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ ഛര്‍ദിച്ചു ബോധംകെട്ടു വീണതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്, കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളില്‍ ചത്ത പാമ്പിനെ കണ്ടെത്തിയത്. സന്നദ്ധ സംഘടനയാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

ഭക്ഷണം കഴിച്ച നൂറോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശനിലയിലായ കുട്ടികളെ ഉടനെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

eng­lish summary;Dead snake in gov­ern­ment school lunch; About 100 chil­dren are in the hospital
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.