9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 2, 2025
February 24, 2025
February 14, 2025
January 27, 2025
January 24, 2025
January 9, 2025
January 5, 2025
March 20, 2024
February 23, 2024

കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് ഉണ്ടായ മരണം: റിപ്പോര്‍ട്ട് തേടി മന്ത്രി എ കെ ശശീന്ദ്രന്‍

Janayugom Webdesk
കോഴിക്കോട്
February 14, 2025 10:04 am

കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ ഉണ്ടായ മരണത്തില്‍ റിപ്പോര്‍ട്ട് തേട് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.ഇന്ന് ഉച്ചയോടെ റിപ്പോർട്ട്‌ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആനകൾ വിരണ്ടു എന്നാണ് പ്രാഥമിക നിഗമനം.വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും.കേസ് എടുത്ത് അന്വേഷിക്കണോ എന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടോയെന്നും ആനകളെ എഴുന്നള്ളിക്കാൻ അനുമതി ഉണ്ടോയെന്നും അന്വേഷിക്കും. ഹൈക്കോടതിയുടെ ചില നിബന്ധനകൾ അപ്രായോഗികം എന്നും മന്ത്രി പറഞ്ഞു.അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ ആന ഇടഞ്ഞ ഉണ്ടായ സംഭവം ദുഃഖകരമെന്ന് മന്ത്രി വി എൻ വാസവൻ. 

സംഭവത്തിൽ അന്വേഷണം നടത്താനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ആന കുത്തി അല്ല മൂന്നുപേരുടെ മരണം ഉണ്ടായത്. കെട്ടിടം ഇടിഞ്ഞു വീണാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.പരിക്കേറ്റ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളേജിലും കൊയിലാണ്ടി ആശുപത്രിയിലുമായി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും മന്ത്രി പറഞ്ഞു. 

വനം വകുപ്പ് കൃത്യമായ നിർദ്ദേശം ഇവർക്ക് നൽകിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. മൂന്നു മീറ്റർ അകലെ ആനയെ നിർത്താൻ പാടുള്ളു എന്നും എട്ടു മീറ്റർ അകലെ ജനങ്ങളെ നിർത്താവു എന്നുള്ളതുമാണ് മാനദണ്ഡം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.