22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

വീണ്ടും പനി മരണം; പോരൂര്‍ സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Janayugom Webdesk
മലപ്പുറം
June 19, 2023 8:48 pm

മലപ്പുറം ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശിയായ 42കാരനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ചയാണ് പനിയെ തുടര്‍ന്ന് പോരൂര്‍ സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. ഇന്ന് രാവിലെ 13കാരന്‍ മരിച്ചതാണ് മറ്റൊരു പനി മരണം. 

നിലവില്‍ മലപ്പുറം ജില്ലയില്‍ 150 ഡെങ്കി കേസുകളാണ് ഉള്ളത്. മലയോര മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. കരിവാരകുണ്ട് അടക്കമുള്ള മേഖലകളിലാണ് കൂടുതല്‍ ഡെങ്കിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 7000 പേര്‍ക്കാണ് പനി ബാധിച്ചത്. 

Eng­lish Summary:Death from fever again; A native of Porur died of dengue fever

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.