22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ആറാം ക്ലാസുകാരന്റെ മരണം :14 കാരന്‍ പിടിയില്‍

Janayugom Webdesk
പാറശാല
May 5, 2023 11:00 pm

ഭൂത പാണ്ടിക്ക്‌പോകുന്ന വഴിയില്‍ തിട്ടുവിളയില്‍ ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെ ബന്ധുവീട്ടിലെത്തിയ 12 കാരന്‍ കുളത്തില്‍ വീണ് മരിച്ച സംഭവത്തില്‍ 14 കാരനെ തമിഴ്‌നാട് സിബിസിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം — സുജിത ദമ്പതികളുടെ മകന്‍ ആദിന്‍ മുഹമ്മദിനെയാണ് 2022 മേയ് എട്ടിന് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വിവരം മറച്ചുവയ്ക്കാന്‍ തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് 14 കാരനെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണോ വിജനമായ സ്ഥലത്തേക്ക് എത്തിച്ചത് അടക്കമുള്ള സംശയത്തിന്റെ നിലയില്‍ അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ തിരുനേല്‍വേലി ജൂവനൈല്‍ ഹോമിലേക്ക് മാറ്റി. 2022 മേയ് ആറിനാണ് ആദില്‍ ബന്ധു വിട്ടിലെത്തിയത്. സംഭവ ദിവസം ആദിന്‍ മുഹമ്മദ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ടീ ഷര്‍ട്ട് ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ടീ ഷര്‍ട്ടില്ലായിരുന്നു. അന്ന് വലിയ മഴയും പെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദില്‍ മുഹമ്മദിനോടൊപ്പം പോയ കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പതിനാലുകാരനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഹരികിരന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. പിന്നാലെ ആദിന്‍ മുഹമ്മദിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിന് കത്ത് നല്‍കിയതിന്റെയും ഫലമായാണ് വീണ്ടും അന്വേഷണം ഊര്‍ജിതമാക്കാനായി സിബിസിഐഡിക്ക്‌ കൈമാറിയത്. അവരുടെ ആറുമാസത്തെ അന്വേഷണത്തിലാണ് 14 കാരന്‍ പിടിയിലായത്.

eng­lish sum­ma­ry: Death of 6th grad­er: 14-year-old arrested
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.