24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

പത്തനംതിട്ടയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം;സഹപാഠി അറസ്റ്റില്‍

Janayugom Webdesk
പത്തനംതിട്ട
November 29, 2024 9:28 pm

പത്തനംതിട്ടയില്‍ പനി ബാധിതയായി മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്ന കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് എരുമക്കുഴി അഖില്‍ ഭവനില്‍ എ അഖില്‍(18) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചിരുന്നു. പനി ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പോക്സ് വകുപ്പ് കൂടി ചേര്‍ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടിക്ക് അറിയാമായിരുന്നു എന്നതിന്റെ സൂചനകള്‍ കത്തിലുണ്ട്. ഇതോടെ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന സംശയം പൊലീസിന് ബലപ്പെടുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.