10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; വെള്ളത്തില്‍ മുക്കി കൊന്നത് അമ്മ, അറസ്റ്റ്

Janayugom Webdesk
പത്തനംതിട്ട
December 7, 2023 12:41 pm

പത്തനംതിട്ട തിരുവല്ലയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിന്റെ ശിശുവിന്റെ മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയായ നീതു (2)വിനെയാണ് അറസ്റ്റ് ചെയ്തത്. ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽപ്രസവിക്കുകയയിരുന്നു. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി യുവതി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം ആദ്യമാണ് സംഭവം. അവിവാഹിത ആയ ഇവർ വാടക വീട്ടിലെ ശുചിമുറിയിൽ ആണ് പ്രസവിച്ചത്. തുടർന്ന് കുഞ്ഞ് മരിച്ചു. സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്‍റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു പൊലീസിനോട് സമ്മതിച്ചു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുൻജീവനക്കാരനായ കാമുകനിൽ നിന്ന് ഗർഭിണിയായത് ഇവർ മറച്ചുവെയ്ക്കുകയായിരുന്നു.

Eng­lish Sum­ma­ry: death of a new­born baby : moth­er arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.