കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചു. കണ്ണൂർ എ സി പി രത്നകുമാർ , ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവരാണ് സംഘത്തിലുള്ളത്.
ബിനാമി ആരോപണത്തിൽ പ്രശാന്തന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞത്. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതില്ലാത്തത് കൊണ്ടാണ് വ്യക്തത വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.