5 January 2026, Monday

Related news

January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025

തൃശൂരിലെ അർച്ചനയുടെ മരണം; ഭർത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റിൽ

Janayugom Webdesk
തൃശൂർ
December 1, 2025 7:16 pm

വരന്തരപ്പള്ളിയിൽ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റിൽ. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അർച്ചനയുടെ ഭർത്താവ് ഷാരോണിന്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയെ(48) പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർതൃപീഡനത്തിൽ മനംനൊന്താണ് അർച്ചന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, അർച്ചനയുടെ മരണം കൊലപാതകമെന്ന് കരുതാനുള്ള തെളിവുകളൊന്നും ലഭ്യമല്ല. അർച്ചനയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

മരണസമയത്ത് ഭർത്താവ് ഷാരോൺ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പുറത്തുപോയ സമയത്താണ് അർച്ചന തീകൊളുത്തിയത്. ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും ഈ ഭർതൃവീട്ടിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.