രാജ്യത്ത് ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ ഉയരുന്ന പൊതു ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. അതേസമയം ചീറ്റകള്‍ ചത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കുനോ ദേശീയ ഉദ്യാനത്തിൽ ഈ വർഷം ഒമ്പത് ചീറ്റകൾ ചത്തതിനെ തുടർന്നുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. നിലവാരമില്ലാത്ത റേഡിയോ കോളറുകളാണ് ചീറ്റകളുടെ മരണത്തിന് കാരണമെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് മാറുമ്പോള്‍ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
ചീറ്റകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും എല്ലാ വര്‍ഷവും 12–14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ച ചീറ്റകളില്‍ 50 ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
English summary;Death of cheetahs: Supreme Court to consider public concern
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.