5 March 2026, Thursday

Related news

February 28, 2026
February 25, 2026
February 25, 2026
February 23, 2026
February 22, 2026
February 16, 2026
February 13, 2026
February 12, 2026
February 10, 2026
February 5, 2026

ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണം; മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു

Janayugom Webdesk
മധ്യപ്രദേശ്
October 7, 2025 2:22 pm

ചുമ മരുന്ന് കഴിച്ചുള്ള കുട്ടികളുടെ മരണങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾക്ക കൂടി നിരോധനം ഏര്‍പ്പെടുത്തി. റീലൈഫ് , റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് ഇപ്പേള്‍ നിരോധിച്ചത്. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികളാണ് ഇതുവരെ മരിച്ചത്.

ചുമ മരുന്നായ കോൾഡ്രിഫ് കഫ് സിറപ്പിന് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്ക് മരുന്ന് കുറിച്ചു നല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലായിരുന്നു കഫ് സിറപ്പുകളുടെ നിർമ്മാണം. ഡ്രഗ് കൺട്രോളർ ദിനേശ് കുമാർ മൗര്യയെ മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.