4 February 2026, Wednesday

Related news

February 4, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026

സി ജെ റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം

Janayugom Webdesk
ബെംഗളൂരു
February 4, 2026 8:22 am

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കൂടുതൽ പേരിലേക്ക്. റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത തേടുന്നതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി തുടങ്ങി. ഇതിനുപുറമെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാനായി ബാങ്കുകൾക്ക് എസ്ഐടി കത്ത് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar