6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025
November 16, 2025
November 15, 2025
November 13, 2025

കോണ്‍ഗ്രസ് നേതാവ് എൻ എം വിജയന്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎല്‍എ അറസ്റ്റില്‍

Janayugom Webdesk
കൽപ്പറ്റ
January 25, 2025 12:30 pm

കോണ്‍ഗ്രസ് നേതാവ് എൻ എം വിജയന്റെ മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യമുള്ളതിനാല്‍ ഐ സി ബാലകൃഷ്ണൻ എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഐ സി ബാലകൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ മൂന്ന് വരെ പൂത്തുർവയലിലെ എ ആർ ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യല്‍.
പിന്നീട് വെള്ളിയാഴ്ചയും എംഎല്‍എയെ ചോദ്യം ചെയ്തിരുന്നു.

കേസിലെ മറ്റ് പ്രതികളായ ഡിസിസി പ്രസിഡന്റ് എൻ ഡി. അപ്പച്ചൻ, കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡി വൈ എസ് പി, കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.