19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 17, 2024
August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022

ഡാനിഷ് സിദ്ദിഖിയുടെ മരണം; താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2022 9:07 pm

താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബാംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഫ്ഗാനിൽ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ സിദ്ദിഖിയുടെ കുടുംബം ഒരുങ്ങുന്നത്.

ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ അക്തര്‍ സിദ്ദിഖിയും ഷാഹിദ അക്തറും അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും കൊലപാതകത്തിന് ഉത്തരവാദികളായ താലിബാന്റെ ഉന്നത കമാന്‍ഡര്‍മാരും നേതാക്കളും ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമനടപടി സ്വീകരിക്കും എന്ന് സിദ്ദിഖിയുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.

Eng­lish Summary:Death of Dan­ish Sid­diqui; Fam­i­ly mem­bers call for an inves­ti­ga­tion into the Taliban
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.