കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു.വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹർജിയില്‍ പറയുന്നു. കേസന്വേഷണം ശരിയായ രീതിയില്‍ നടക്കാനും യഥാർഥ പ്രതികളെ പിടികൂടാനും കേസ് സിബിഐക്ക് വിടണമെന്നാണ് മഞ്ജുഷ ആവശ്യപ്പെടുന്നത്.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂർണമാണ്. ഈ നിലയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗിള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹർജി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് അന്വേഷിക്കാമെന്ന് സിംഗിള്‍ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.