
യുവസംവിധായിക നയന സൂര്യയുടെ മരണത്തിലെ ദുരൂഹതയില്‍ കൂടുതല്‍ പരിശോധനയിലേക്ക് പൊലീസ്. ആദ്യ അന്വേഷണഘട്ടത്തിലെ രേഖകളും തുടര്‍അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ കെ ദിനില്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയില്‍ അന്തിമതീരുമാനം എടുക്കുക.
സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന് കുടുംബവും മറ്റ് യുവജനസംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറയിലുള്ള വാടകവീട്ടില്‍ വച്ച് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്.
English Summary:
Death of Nayana Surya; The police intensified the investigation
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.