
പട്നയിൽ നീറ്റ് പരീക്ഷാ പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ മരണത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. യുവതി ലൈംഗിക പീഡനത്തിനിരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ കസ്റ്റഡിയിലുള്ള ഹോസ്റ്റല്‍ ഉടമയുടെ അടക്കം ഡിഎന്‍എ പരിശോധന നടത്തുമെന്ന് എസ്ഐടി സംഘം അറിയിച്ചു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ മാസം ആദ്യമാണ് പട്നയിലെ ചിത്രഗുപ്ത നഗറിലുള്ള ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ജനുവരി 11ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.