24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 18, 2024 5:17 pm

പത്തനംതിട്ട ചുട്ടിപ്പാറ ഗവൺമെൻറ് നഴ്സിംഗ് കോളജിലെ നാലാം വർഷ വിദ്യാർത്ഥിനി അമ്മു സജീവിൻറെ(22) മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനിയാണ് അമ്മു. 

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടെയുള്ള 3 കുട്ടികളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് അമ്മുവിൻറെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിൻറെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടുണ്ടെന്ന് ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരായ കുട്ടികൾക്ക് പ്രിൻസിപ്പൽ മെമ്മോ നൽകി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് പെൺകുട്ടികളും അമ്മുവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരിൽ ഒരാളുടെ പണം നഷ്
പ്പെട്ടതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.