23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ഉന്നാവോയിലെ സഹോദരങ്ങളുടെ മരണം: കൊലപ്പെടുത്തിയത് താനെന്ന് വെളിപ്പെടുത്തി കുട്ടികളുടെ പിതാവ്

ഫാന്‍ കൊണ്ടുവച്ചത് അന്വേഷണം വഴിതിരിച്ചുവിടാന്‍
Janayugom Webdesk
ഉന്നാവോ
November 26, 2023 12:33 pm

ഉത്തർപ്രദേശിലെ ഉന്നാവോയില്‍ നാലു കുട്ടികള്‍ മരിച്ചതിനുപിന്നില്‍ താനെന്ന് വെളിപ്പെടുത്തി പിതാവ്. കുട്ടികളെ കൊലപ്പെടുത്തിയത് താനെന്ന് പിതാവ് വീരേന്ദ്ര കുമാര്‍ പൊലീസിനോട് വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കഴിഞ്ഞയാഴ്ചയാണ് സഹോദരങ്ങളായ കുട്ടികളെ മരിച്ചനിലയില്‍ സമീപത്തെ പാടത്തുനിന്ന് കണ്ടെത്തിയത്. മായങ്ക്(9), ഹിമാൻഷി(8), ഹിമാൻക്(6), മാൻസി(4) എന്നിവരാണ് മരിച്ചത്. ഷോക്കേറ്റാണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടെങ്കിലും പിന്നീടുള്ള പരിശോധനയില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം എങ്ങനെയാണ് വിഷം ഉള്ളില്‍ച്ചെന്നതെന്ന് കണ്ടെത്തിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിതാവ്, താന്‍ തന്നെയാണ് കുട്ടികള്‍ക്ക് വിഷം നല്‍കിയതെന്ന വെളിപ്പെടുത്തലുമായി പിതാവ് രംഗത്തെത്തിയത്. വിഷം മണപ്പിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണം വഴിതിരിച്ചുവിടുന്നതിനായാണ് ഫാന്‍ കൊണ്ടുവച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് കുട്ടികളുടെ മാതാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. 

മറ്റ് രണ്ടുകുട്ടികളുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും അതിനാലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും ഭാര്യ പറയുന്നു. 

Eng­lish Sum­ma­ry: Death of sib­lings in Unnao: Chil­dren’s father reveals he was the one who killed them

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.