11 January 2026, Sunday

Related news

January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025

ടിടിഇയുടെ മരണം: പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 3, 2024 11:36 pm

തൃശുർ വെളപ്പായയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവേ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. വിനോദിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ത​ല​ക്കേ​റ്റ ക്ഷ​ത​വും കാ​ലു​ക​ൾ അ​റ്റു​പോ​യ​തു​മാ​ണ് വിനോദിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേ​ഹ​ത്ത് ആ​ഴ​ത്തി​ലു​ള്ള ഒ​മ്പ​ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് വീ​ണ വി​നോ​ദി​ന്റെ ശ​രീ​ര​ത്തി​ലൂ​ടെ മ​റ്റൊ​രു ട്രെ​യി​ന്‍ ക​യ​റി​യാ​ണ് കാ​ലു​ക​ൾ അ​റ്റു​പോ​യ​തെ​ന്നാ​ണ് കരുതുന്നത്. 

Eng­lish Sum­ma­ry: Death of TTE: Chief Min­is­ter will ensure pun­ish­ment for the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.