ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അമ്മാവന്‍ ഹരികുമാര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുട്ടിയുടെ അമ്മ ശ്രീതുവിനെ ചോദ്യം ചെയ്യലിന് ശേഷം താല്ക്കാലികമായി വിട്ടയച്ചതായി നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജി പറഞ്ഞു.
അമ്മാവന്‍ ഹരികുമാര്‍ കുട്ടിയെ ജീവനോടെ കിണറ്റില്‍ എറിഞ്ഞ് കൊന്നുവെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ദേഹത്ത് മറ്റ് മുറിവുകളൊന്നുമില്ല. കുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം നാളെ ഹരികുമാറിനെ കോടതിയില്‍ ഹാജരാക്കും.
കുട്ടിയുടെ അമ്മ ശ്രീതുവിനോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഹരികുമാര്‍ ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ ശ്രീതു സാധിച്ചുകൊടുക്കാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍. ഇവര്‍ തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു. കുട്ടിയുടെ മരണത്തില്‍ ശ്രീതുവിന് പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.